യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: June 20, 2016 1:42 pm | Last updated: June 20, 2016 at 1:42 pm

youth congress copyതിരുവനന്തപുരം: കണ്ണൂരില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്തു അപമാനിച്ചതിലും കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.