എന്‍ജിനീയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; വി റാം ഗണേഷിന് ഒന്നാം റാങ്ക്

Posted on: June 20, 2016 12:02 pm | Last updated: June 20, 2016 at 4:21 pm
SHARE

engeeringതിരുവനന്തപുരം: എന്‍ജിനീയറിംഗ് റാങ്ക് പട്ടിക വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. എന്‍ജിനീയറിംഗ് പ്രവേശനത്തിന് അടുത്ത വര്‍ഷം മുതല്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും അപേക്ഷിക്കാന്‍ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരീക്ഷക്ക് ഒഎംആര്‍ ഷീറ്റില്‍ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കും. ഇതിനായി ഐടി അധ്യാപകരെ പരിശീലനത്തിന് ചുമതലപ്പെടുത്തി.

തൃപ്പൂണിത്തുറ സ്വദേശി വി റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശിയായ അക്ഷയ് ആനന്ദ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശിയായ അശ്വിന്‍ നായര്‍ മൂന്നാം റാങ്കും നേടി. ശ്രീജിത് എസ് നായര്‍, അതുല്‍ ഗംഗാധരന്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, ജോര്‍ഡി ജോസ്, റാം കേശവ്, റിതേഷ് കുമാര്‍, റോഷിന്‍ റാഫേല്‍ എന്നിവരാണ് പത്തുവരെയുള്ള റാങ്കുകള്‍ നേടിയത്.

എസ്‌സി വിഭാഗത്തില്‍ പി ഷിബു ഒന്നാം റാങ്കും വിഎം ഋഷികേശ് രണ്ടാം റാങ്കും നേടി. എസ്ടി വിഭാഗത്തില്‍ എസ് ആദര്‍ശ് ഒന്നാം റാങ്കും എസ് നിമിത രണ്ടാം റാങ്കും നേടി.

ആര്‍ക്കിടെക്ചര്‍ വീഭാഗത്തില്‍ മുഹസിന്‍ മുഹമ്മദ് അലി ഒന്നാം റാങ്ക് നേടി. അനുഷാദ് ജുബിന്‍, അലീന്‍ റീബ ജെയ്ന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ സ്വന്തമാക്കി.