ബീഹാര്‍ പരീക്ഷാ തട്ടിപ്പ്: ബോര്‍ഡ് മുന്‍ ചെയര്‍മാനും ഭാര്യയും അറസ്റ്റില്‍

Posted on: June 20, 2016 11:49 am | Last updated: June 20, 2016 at 11:49 am

lal keswar prasadപാറ്റ്‌ന: പ്ലസ്ടു പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിംഗിനേയും ഭാര്യ ഉഷ സിന്‍ഹയേയും പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ ജൂണ്‍ 15ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

പരീക്ഷാ ഫലവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ തുടര്‍ന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലക്ഷേശ്വര്‍ പ്രസാദ് രാജിവെച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ സിംഗിന്റെ വസതിയിലും ഓഫീസിലും തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.