സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

Posted on: June 20, 2016 10:23 am | Last updated: June 20, 2016 at 10:23 am

koppelകൊച്ചി: മുന്‍ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവും. ടീം ഉടമയായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്.

കഴിഞ്ഞ സീസണില്‍ കോച്ചായിരുന്ന ടെറി ഫെലാന്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇതേതുടര്‍ന്നാണ് കോച്ചിനെ മാറ്റാന്‍ ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിച്ചത്. 1982ലെ ലോകകപ്പ് ഉള്‍പ്പടെ ഇംഗ്ലണ്ടിന് വേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് കോപ്പല്‍. ഏഴ് ഗോളുകളും നേടി. 1982ലെ സ്‌പെയിന്‍ ലോകകപ്പിനിടെ പരിക്കേറ്റ് മടങ്ങിയ കോപ്പലിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല.