റഷ്യയില്‍ ബോട്ട് മുങ്ങി 13 കുട്ടികളടക്കം 14 മരണം

Posted on: June 19, 2016 11:48 pm | Last updated: June 19, 2016 at 11:48 pm

drawnമോസ്‌കോ: റഷ്യയില്‍ കായലില്‍ ബോട്ട് മുങ്ങി 14 മരണം. 30 പേരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ 13 പേര്‍ വിദ്യാര്‍ഥികളാണ്. ഫിന്‍ലാന്‍ഡ് അതിര്‍ത്തിക്ക് അടുത്ത സ്യാമോസീറോ നദിയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട ബോട്ട് മറിയുകയായിരുന്നു. അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് മരിച്ചത്.