Connect with us

Kerala

ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിൻെറ സുഹൃത്തിനെ പാേലീസ് ചോദ്യം ചെയ്തു

Published

|

Last Updated

ഗുവാഹത്തി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമിനെ പോലീസ് ചോദ്യം ചെയ്തു. കേസന്വേഷണത്തിനായി അസമിലെത്തിയ കേരള പോലീസ് സംഘം അവിടെ നിന്നാണ് അനാറിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജജോറി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ ദിവസം ഇയാളുമൊന്നിച്ച് മദ്യപിച്ചിരുന്നുവെന്ന് അമീര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അമീറിന്റെ അസമിലെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. അമീറിന് 19 വയസ്സ മാത്രമേ പ്രായമുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പത്ത് വയസ്സുള്ളപ്പോള്‍ നാടുവിട്ട ഇയാള്‍ ജിഷകൊല്ലപ്പെട്ട ശേഷം മെയ് ഒന്നിനാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് കൃഷിപ്പണി ചെയ്ത് മെയ് 28 വരെ അസമില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് കേരളത്തിലേക്ക് പോകുകയായിരന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
അമീറിന്റെ മാതാവ്, ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്നാണ് കേരള പോലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.

Latest