അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സി.പി.എം ധാരണ: ഉമ്മന്‍ചാണ്ടി

Posted on: June 19, 2016 3:36 pm | Last updated: June 19, 2016 at 3:38 pm
SHARE

OOMMEN CHANDIകോട്ടയം: ദലിത് യുവതികളെ സി.പി.എം സ്വഭാവഹത്യ ചെയ്യുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സി.പി.എമ്മിന്റെ ധാരണയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. തലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഇതിന് മാര്‍സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പെട്ടെന്ന് അറിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.