Connect with us

Kerala

ദലിത് യുവതികളുടെ അറസ്റ്റ്: പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് എസ് പിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: തലശേരിയില്‍ ദളിത് സഹോദരിമാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് കണ്ണൂര്‍ എസ്.പി: സഞ്ജയ് കുമാര്‍ ഗുരുദിന്റെ റിപ്പോര്‍ട്ട്. യുവതികളെ അറസ്റ്റു ചെയ്തതില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നും എസ്.പി, ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.നിയമാനുസൃതമായ രീതിയിലാണ് തലശ്ശേരി പോലീസ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ എസ്പി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറും.

സി.പി.എം പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കഴന്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് യുവതികളെ അറസ്റ്റു ചെയ്തത്. ഇക്കാര്യത്തില്‍ നിയമാനുസൃതമായാണ് പൊലീസ് പ്രവര്‍ത്തിച്ചത്. യുവതികളോടെ യാതൊരു തരത്തിലും പൊലീസ് അപമര്യാദയായി പെരുമാറുകയോ ചെയ്തിട്ടില്ല. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യുവതികളെ കസ്റ്റഡിയില്‍ എടുത്തത്. യുവതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കിയതായും റിപ്പോര്‍ട്ടില്‍ എസ്.പി വ്യക്തമക്കി.

അതേസമയം, യുവതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. അതേക്കുറിച്ച് പൊലീസിനോട് ചോദിക്കണമെന്നും താനെന്തു പറയാനായിരുന്നു എന്നുമായിരുന്നു പിണറായിയുടെ മറുപടി.

Latest