ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വിഎസ്; പാര്‍ട്ടി പദവി സ്വീകരിക്കും

Posted on: June 18, 2016 9:44 pm | Last updated: June 19, 2016 at 1:04 pm
SHARE

Yechury-vsന്യൂഡല്‍ഹി: ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. അതേസമയം പാര്‍ട്ടി പദവിയാണെങ്കില്‍ സ്വീകരിക്കാന്‍ സന്നദ്ധമാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. പദവിയുടെ കാര്യത്തില്‍ വിഎസിന്റെ നിലപാട് അറിയുന്നതിനായി സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരമാണ് യെച്ചൂരി വിഎസുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം വിഎസിന്റെ പദവി സംബന്ധിച്ച ഒരു നിര്‍ദേശവും സര്‍ക്കാറിന്റെ മുമ്പില്‍ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിന് പ്രായം തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here