Connect with us

Business

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രണ്ടാമൂഴത്തിനില്ല: രഘുറാം രാജന്‍

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രണ്ടാമൂഴത്തിന് ഇല്ലെന്ന് രഘുറാം രാജന്‍. റിസര്‍വ് ബാങ്കിലെ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ നാലിന് തന്റെ ടേം പൂര്‍ത്തിയാകുന്നതോടെ അക്കാഡമിക് രംഗത്തേക്ക് മടങ്ങുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. തന്റെ പ്രവര്‍ത്തനകാലയളവില്‍ ജീവനക്കാരില്‍ നിന്നും ലഭിച്ച മികച്ച സഹകരണത്തിനുള്ള നന്ദിയും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ കാലയളവില്‍ ആര്‍ബിഐക്കുണ്ടായ നേട്ടങ്ങള്‍ കത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

അതേസമയം, ആര്‍ബിഐയുടെ അടുത്ത ഗവര്‍ണര്‍ ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാാനമെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രഘുറാം രാജന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മന്ത്രി, അക്കാഡമിക് രംഗത്തേക്ക് മടങ്ങിപ്പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കി.

അന്താരാഷ്ട്ര നാണയനിധിയിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്ന രഘുറാം രാജന്‍ 2013ലാണ് ആര്‍ബിഐയുടെ തലപ്പത്ത് എത്തിയത്. രഘുറാം രാജന്റെ കാലാവധി നീട്ടിനല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയതോടെയാണ് രഘുറാം രാജന്റെ രണ്ടാമൂഴം സംബന്ധിച്ച വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. രഘുറാം രാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചത്.

---- facebook comment plugin here -----

Latest