പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി

Posted on: June 18, 2016 2:05 pm | Last updated: June 18, 2016 at 2:05 pm

chennithalaകാസര്‍ഗോഡ്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പ്രതിപക്ഷ നേതാവായിരുന്നശേഷം കാസര്‍ഗോഡ് ജില്ലയിലെത്തിയ ചെന്നിത്തലയ്ക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. യോഗത്തില്‍ പങ്കെടുക്കാന്‍ മുകള്‍ നിലയിലുള്ള ഓഡിറ്റോറിയത്തിലെത്താന്‍ ലിഫ്റ്റില്‍ കയറി നിമിഷങ്ങള്‍ക്കകം വൈദ്യുതി നിലയ്ക്കുകയും അദ്ദേഹവും നേതാക്കളും ലിഫ്റ്റില്‍ കുടുങ്ങുകയുമായിരുന്നു.

20 മിനുട്ടോളം ലിഫ്റ്റില്‍ കുടുങ്ങിയ നേതാക്കളെ അഗ്നിശമനസേന എത്തി ലിഫ്റ്റിന്റെ ഗ്രില്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.