ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്; പോലീസിന്റെ നടപടി തരംതാണതെന്ന് കെ.സുധാകരന്‍

Posted on: June 18, 2016 1:14 pm | Last updated: June 19, 2016 at 3:39 pm

k sudakaranകണ്ണൂര്‍: പിണറായില്‍ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിച്ചുവെന്ന് ആരോപിച്ച് രണ്ടു ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി തരംതാണതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഗം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പടെ പ്രതികളായ സിപിഎം ഗുണ്ടകളെ പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് സുധാകരന്‍ ചോദിച്ചു. ഒരു സര്‍ക്കാരും അധികാരത്തില്‍ കയറിയ ശേഷം ഇത്തരം തരംതാണ പരിപാടികള്‍ കാണിച്ചിട്ടില്ല. ദളിതരോടുള്ള നടപടി സര്‍ക്കാരിന്റെ പോലീസ് നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.