റിയോയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

Posted on: June 18, 2016 10:58 am | Last updated: June 18, 2016 at 10:58 am
SHARE

റിയോ ഡി ഷാനെറോ: കായിക മാമാങ്കമായ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കേണ്ട റിയോ ഡി ഷാനെറോ സംസ്ഥാനത്ത് ഗവര്‍ണര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ഗതാഗതം, പൊതു സുരക്ഷ തുടങ്ങി മേഖലകളിലെ തകര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണറുടെ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് അഞ്ചിനാരംഭിക്കുന്ന ആരംഭിക്കുന്ന ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഒരുക്കുന്ന പൊതുസേവനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ബ്രസീല്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ആഗോള തലത്തിലെ പെട്രോളിയം വിലയിടിവ് റിയോ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here