സംസ്ഥാനത്ത് കനത്ത മഴ: വന്‍ നാശനഷ്ടം;മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യത

Posted on: June 18, 2016 9:55 am | Last updated: June 18, 2016 at 9:45 pm
SHARE

rainതിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു. കനത്തമഴയിലും കാറ്റിലും കൃഷിനാശമടക്കം വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം കുളത്തൂര്‍ ആകാശവാണി ട്രാന്‍സ്മിഷന്‍ ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള പ്രക്ഷേപണം മുടങ്ങി. ജനവാസ മേഖലകളില്‍ പലയിടത്തും വെള്ളം കയറി. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊവിലാളികള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്തെ മാറനല്ലൂരില്‍ പോലീസ് സ്റ്റേഷനു മുകളില്‍ മരം വീണു കേടുപാടുണ്ടായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ സേന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here