Connect with us

Malappuram

പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം ഭീഷണിയാകുന്നു

Published

|

Last Updated

യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന പോത്തുവെട്ടിയിലെ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം

എടവണ്ണ: പത്തപ്പിരിയം പോത്തുവെട്ടിയില്‍ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്നു. നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ ബസ് കയറാനായി കാത്തു നില്‍ക്കുന്നത് ഈ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്. മഴക്കാലമായതിനാല്‍ നിരവധി വിദ്യാര്‍ഥികളും, യാത്രക്കാരും ബസ്‌കാത്തു നില്‍ക്കുന്നത് ഇവിടെയാണ്. ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ് ഇത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിന്നും മാവ് മുറിച്ചത്. എന്നാല്‍ ഇതിന്റെ ഭാഗങ്ങള്‍ ഇതുവരെ ഇവിടെ നിന്നും നീക്കം ചെയ്തിട്ടില്ല. ബൈക്കുകളടക്കം നിരവധി വാഹനങ്ങളാണ് ഈ മരത്തില്‍ തട്ടി അപകടങ്ങളുണ്ടാക്കുന്നത്. ഏറെ ഭയത്തെടെയാണ് മഴപെയ്യുമ്പോള്‍ വഴിയാത്രക്കാരും വിദ്യാര്‍ഥികളും ഇവിടെ കയറിയിരിക്കുന്നത്. മിക്ക ബസുകളും ഇവിടെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. ഇതിന്റെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍ എത്രയും പെട്ടന്ന് മാറ്റണമെന്നും പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ്‌കേന്ദ്രം ഉടന്‍ നന്നാക്കണമെന്നന്നുമാണ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ആവശ്യം. അല്ലെങ്കില്‍ ഈ മഴക്കാലം കഴിയുമ്പോഴേക്കും ബസ്‌കാത്തിരിപ്പ് കേന്ദ്രം നിലം പൊത്തുമെന്നും നാട്ടുകാരും പറയുന്നു.