Connect with us

Malappuram

റോഡ് നിര്‍മാണത്തില്‍ അഴിമതി: വിജിലന്‍സ് പരിശോധന നടത്തി

Published

|

Last Updated

കൊണ്ടോട്ടി: പുളിക്കല്‍ പഞ്ചായത്ത് 16 വാര്‍ഡ് കരിക്കിന്‍ ചോല ചോലക്കണ്ടി റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം രൂപ ചെലവിലാണ് 30 മീറ്റര്‍ നീളമുള്ള റോഡാണ് കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ നാട്ടുകാര്‍ അറിയാതെ ഗുണഭോക്തൃ കമ്മിറ്റിയുണ്ടാക്കി ബിനാമി കരാറുകാരനെ കൊണ്ട് നിര്‍മാണം നടത്തിക്കുകയായിരുന്നു. സിമന്റ് ഉള്‍പ്പെടെ നിര്‍മാണ സാമഗ്രികള്‍ ആവശ്യത്തിനു ഉപയോഗിച്ചില്ലെന്നും റോഡിന്റെ ഏതെങ്കിലും ഭാഗം അടര്‍ത്തി പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും റോഡിനായി ഇറക്കിയിരുന്ന സിമന്റ് കല്ല് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കടത്തി കൊണ്ടു പോയതായും നാട്ടുകാര്‍ ഒപ്പിട്ടു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി, വിജിലന്‍സ് എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് നിന്നുള്ള വിജിലന്‍സ് വിഭാഗം റോഡ് പരിശോധനക്കെത്തിയത്.

---- facebook comment plugin here -----

Latest