വി എച്ച് എസ് ഇ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Posted on: June 18, 2016 5:42 am | Last updated: June 17, 2016 at 11:43 pm
SHARE

തിരുവനന്തപുരം: 2016-17 അധ്യയന വര്‍ഷം വി എച്ച് എസ് ഇ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ ംംം.്‌വരെമു.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഇന്നും തിങ്കളാഴ്ചയുമായി വൈകുന്നേരം നാല് വരെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ അനുബന്ധ രേഖകള്‍ ഹാജരാക്കി പ്രവേശനം നേടാം.
ഒന്നാം ഓപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്ഥിര പ്രവേശനവും താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്ഥിരം/ താല്‍ക്കാലിക പ്രവേശനവും നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here