മുലായം ഭീഷണിപ്പെടുത്തി- ഐ പി എസ് ഉദ്യോഗസ്ഥന്റെ പരാതി

Posted on: June 18, 2016 5:37 am | Last updated: June 17, 2016 at 11:38 pm

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. നിലവില്‍ ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ അമിതാഭ് ഠാക്കൂറാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ജീവന് ഭീഷണിയുള്ളതിനാല്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തനിക്കും വിവാരവകാശ പ്രവര്‍ത്തകയായ ഭാര്യ നുതന്‍ ഠാക്കൂറിനും എസ് പി നേതാവ് മുലായം സിംഗ് യാദവ്, സംസ്ഥാന ഖനന വകുപ്പ് മന്ത്രി ഗായത്രി പ്രജാപതി എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്. മുലായം സിംഗ് യാദവ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഗായത്രി പ്രജാപതിക്കെതിരെ നുതന്‍ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.