Connect with us

National

ഏത് സ്ഥാനവും ഏറ്റെടുക്കും: ഷീല ദീക്ഷിത്

Published

|

Last Updated

ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഹൈക്കമാന്‍ഡ് ഏല്‍പ്പിക്കുന്ന എന്ത് സ്ഥാനവും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍, സമയം വളരെ കുറവാണ്. പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ദീക്ഷിത് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇവരുടെ പ്രതികരണം. ഇത് സംബന്ധിച്ച് ദീക്ഷിത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് സംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടന്നുവരികയാണ്. ഷീല ദീക്ഷിതിന്റെതാണ് തല്‍സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നതില്‍ പ്രധാന പേരെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.