Connect with us

Kozhikode

ട്രെയിനില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: ട്രെയിനില്‍ വെച്ച് വിദേശികളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന പ്രതി പോലീസ് പിടിയില്‍. വടകര മേപ്പയില്‍ സ്വദേശി പ്രവീണ്‍ (21)ആണ് പിടിയിലായത്. ഗോവയില്‍ നിന്നും എറണാകുളത്തേക്ക് മംഗള എക്‌സ്പ്രസ് ട്രെയിനില്‍ വന്ന റഷ്യക്കാരായ വിദേശികളായ ക്ലൂസ്റ്റര്‍മാന്‍ ഡര്‍ക്ക്, സുഹൃത്ത് മിഖിയ ലോവ എന്നിവരില്‍ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന ക്യാമറ, മൂന്ന് ഫോക്കസ് ലെന്‍സുകള്‍, ഫോണ്‍, മറ്റ് രേഖകളുമാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് അന്വേഷണം നടത്തി വരവേ ഇന്നവലെ കോഴിക്കോട് ദുബൈ ബസാറില്‍ ക്യാമറ വില്‍പനക്കായി കൊണ്ട് വന്നിട്ടുണ്ടന്ന വിവരത്തിന്‍മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസിനെ കണ്ട് ഇയാള്‍ ഓടിയെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതിക്ക് കണ്ണൂര്‍, കാസര്‍കോട് റെയില്‍വേ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കളവ് കേസുകള്‍ ഉണ്ട്. കോഴിക്കോട് റെയില്‍വേ പൊലീസ് സബ് ഇന്‍സ്പക്ടര്‍ വി. രാജ് ഗോപാല്‍, എ എസ് ഐ മാരായ കെ ശശിധരന്‍.മനോജ് കുമാര്‍ ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ ദേവരാജന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Latest