ഗീര്‍ വനത്തിനുള്ളില്‍ സിംഹങ്ങള്‍ക്കൊപ്പം സെല്‍ഫി: രവീന്ദ്ര ജഡേജ നിയമക്കുരുക്കില്‍

Posted on: June 17, 2016 10:22 pm | Last updated: June 17, 2016 at 10:24 pm
SHARE

ravindra-jadeja-gir-instaഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രശസ്തമായ ഗീര്‍ വനത്തിനുള്ളില്‍ വെച്ച് ഭാര്യയോടൊപ്പം സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ഫോട്ടോയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നിയമക്കുരുക്കില്‍. ഗീര്‍ വനത്തില്‍ ജംഗിള്‍ സവാരിക്കെത്തിയതായിരുന്നു താരം. ഈ ഫോട്ടോ ജഡേജ തന്നെ സോഷ്യമീഡിയയിലിട്ടതോടെയാണ് പുറം ലോകമറിഞ്ഞത്.
ravindra-jadeja-riva-solanki-gir-forestഗീര്‍ വനത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചാല്‍ തന്നെ, വനത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങുന്നത് കുറ്റകരവുമാണ്. ഈ സുരക്ഷാ മുന്‍കരുതലുകലെല്ലാം കാറ്റില്‍പറത്തിയായിരുന്നു ജഡേജയുടെ നടപടി.
ഭാര്യക്കൊപ്പം സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് പകര്‍ത്തിയ ഫോട്ടോയും സെല്‍ഫിയുമെല്ലാം ജഡേജ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോകളില്‍ ചിലതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ജഡേജക്കൊപ്പം പോസ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ വൈറല്‍ ആയതോടെ ഗുജറാത്ത് വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here