ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ പരിശീലന വിമാനം എച്ച് ടിടി-40 പറക്കല്‍ വിജയകരം

Posted on: June 17, 2016 8:03 pm | Last updated: June 17, 2016 at 9:04 pm
SHARE

manohar-parrikar-htt-40-650_650x400_61466159228ബംഗ്ലൂരു; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്‌നര്‍-(എച്ച്ടിടി-40) പരിശീലനപ്പറക്കല്‍ നടത്തി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ സാന്നിദ്ധ്യത്തില്‍ എച്ച് എ എല്‍ വിമാനത്തിലായിരുന്നു പതിനെഞ്ച് മിനുട്ടോളം നീണ്ട പരിശീലനപ്പറക്കല്‍. ഹിന്ദുസ്ഥാന്‍ എയ്‌റോട്ടിക്‌സ് ലിമിറ്റഡ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ സി. സുബ്രഹ്മണ്യവും വേണുഗോപാലുമാണ് വിമാനം പറത്തിയത്.
അടിസ്ഥാന പരിശീലനത്തിനായുള്ള എച്ച് ടിടി-40 ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ആണ് രൂപകല്‍പനചെയ്ത് വികസിപ്പിച്ചെടുത്തത്. 2013 ഓഗസ്റ്റിലാണ് വിമാനത്തിന്റെ രൂപകല്‍പ്പന തുടങ്ങിയത്. കഴിഞ്ഞ മാസം 31ന് പരീക്ഷണപ്പറക്കല്‍ നടത്തി. രണ്ട്‌പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് വിമാനത്തിന്റെ രൂപകല്‍പ്പന.

LEAVE A REPLY

Please enter your comment!
Please enter your name here