Connect with us

Ongoing News

ബില്ലി ബൗഡന്‍ ഇനി രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ അമ്പയറാകില്ല

Published

|

Last Updated

ബില്ലി ബൗഡന്‍

വില്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് അമ്പയര്‍ ബില്ലി ബൗഡന്‍ ഇനി രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങളില്‍ കളി നിയന്ത്രിക്കില്ല. നിലവാരം കുറവാണെന്ന് ആരോപിച്ച് അമ്പയര്‍മാരുടെ രാജ്യാന്തര പട്ടികയില്‍ നിന്ന് ബില്ലി ബൗഡനെ ഒഴിവാക്കിയതോടെ അദ്ദേഹത്തിന്റെ അമ്പയറിംഗ് കരിയര്‍ അവസാനിച്ചത്.
കളി നിയന്ത്രിക്കുമ്പോള്‍ അസാധാരണ ആക്ഷനുകളാണ് ബില്ലി ബൗഡനെ ക്രിക്കറ്റില്‍ ശ്രദ്ധേയനാക്കിയത്. റൂമാറ്റിക് ആര്‍തറൈറ്റിസ് കാരണം കളി നിര്‍ത്തേണ്ടി വന്ന ബൗഡന്‍ പിന്നീട് അംപയറിങ് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അസുഖം മൂലം കൈവിരല്‍ മുഴുവനായി ഉയര്‍ത്താനാകാത്തത് പിന്നീട് ബൗഡന്റെ മാത്രം സ്‌റ്റൈലായി മാറി.
പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ ഇനി ബൗഡന്റെ ആക്ഷനുകള്‍ ന്യൂസിലന്‍ഡിലെ ദേശീയ മല്‍സരങ്ങളിലും വനിതകളുടെ മല്‍സരങ്ങളിലും മാത്രമായിരിക്കും. 2013ലും ബൗഡനെ ന്യൂസിലന്‍ഡ് അമ്പയര്‍മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ 2014ല്‍ വീണ്ടും പട്ടികയില്‍ തിരികെയെത്തുകയായിരുന്നു.
20 വര്‍ഷം നീണ്ട കരിയറില്‍ 84 ടെസ്റ്റുകളും 200 ഏകദിനങ്ങളും 24 ട്വന്റി ട്വന്റി മല്‍സരങ്ങളും നിയന്ത്രിച്ചിട്ടുള്ള ബൗഡന്‍ ആദ്യ രാജ്യാന്തര ട്വന്റി ട്വന്റി മല്‍സരവും നിയന്ത്രിച്ചിട്ടുണ്ട്.

Latest