ദോഹയില്‍ ഹോട്ടല്‍ പാര്‍ക്കില്‍ പാര്‍ക്കിംഗിന് പണം ഈടാക്കിത്തുടങ്ങി

Posted on: June 17, 2016 8:17 pm | Last updated: June 17, 2016 at 8:17 pm

doha hotel parkingദോഹ: ഹോട്ടല്‍ പാര്‍ക്കില്‍ പാര്‍ക്കിംഗിന് ഫീസ് ഈടാക്കിത്തുടങ്ങി. ഷെറാട്ടണ്‍ ഹോട്ടലിന്റെ എതിര്‍വശത്തുള്ള 2500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന നാലുനില അണ്ടര്‍ഗ്രൗണ്ട് സൗകര്യം ഈയടുത്താണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. ആദ്യ മുപ്പത് മിനുട്ട് സൗജന്യമാണ്. ശേഷമുള്ള ഓരോ മണിക്കൂറിനും പണം ഈടാക്കും. ആദ്യ ഒരു മണിക്കൂറിന് രണ്ട് ഖത്വര്‍ റിയാലും രണ്ട് മണിക്കൂറിന് നാല് റിയാലുമാണ്. അടുത്ത മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് മണിക്കൂറുകള്‍ക്ക് യഥാക്രമം ഏഴ്, പത്ത്, 15, 20, 25 റിയാല്‍ നല്‍കണം. കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ വിദഗ്ധരായ ക്യു ഡി വി പി ആണ് ഇത് കൈകാര്യം ചെയ്യുന്നത്. ഷെറാട്ടണ്‍ ഹോട്ടല്‍ ഭാഗത്തുനിന്നും കോര്‍ണിഷ് റോഡ് ഭാഗത്തുനിന്നും ഇവിടേക്ക് പ്രവേശിക്കാം.