കൊതുകിനെ തുരത്തുന്ന ടെലിവിഷനുമായി എല്‍ജി

Posted on: June 17, 2016 8:44 pm | Last updated: June 17, 2016 at 8:44 pm

An employee (L) gives a customer an overview of LG Electronics' world¡¯s first mosquito-repelling TV at an electronic shop in Delhi, in this undated photo provided by the company and released by Yonhap on June 16, 2016.   LG Electronics/Yonhap via REUTERS.

കൊതുകിനെ തുരത്താന്‍ സഹായിക്കുന്ന ടെലിവിഷനുമായി എല്‍ജി. ടിവിയില്‍ നിന്നുള്ള അള്‍ട്രാസോണിക് ശബ്ദതരംഗങ്ങളാണ് കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്. ഇത് മനുഷ്യന് കേള്‍ക്കാനാവില്ല. എന്നാല്‍ കൊതുകുകള്‍ക്ക് കേള്‍ക്കാനാവും. വ്യാഴാഴ്ച്ച ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ടിവി ഓഫ് ആയിരിക്കിമ്പോഴും ഈ ടെക്‌നോളജി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ടിവിയുടെ രണ്ട് മോഡലുകള്‍ ലഭ്യമാണ്. ഒരു മോഡലിന് 26,500 രൂപയും രണ്ടാമത്തെ മോഡലിന് 47,500 രൂപയുമാണ് വില. മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് എല്‍ജി ഈ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.