സശസ്ത്ര സീമാബലില്‍ 2068 കോണ്‍സ്റ്റബിള്‍

Posted on: June 17, 2016 8:10 pm | Last updated: June 17, 2016 at 8:12 pm
SHARE

sashasthra seema bellഅര്‍ധ സൈനിക വിഭാഗമായ സശസ്ത്ര സീമാബല്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍, കുക്ക്, വാഷര്‍മാന്‍, ബാര്‍ബര്‍, സഫായിവാല, വാട്ടര്‍ കാരിയര്‍ എന്നീ ട്രേഡുകളിലായി 2068 ഒഴിവുണ്ട്. ഡ്രൈവര്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മറ്റെല്ലാ തസ്തികകളിലേക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം, അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഒരു വര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടുവര്‍ഷത്തെ ഐടിഐ ഡിപ്ലോമ.

കോണ്‍സ്റ്റബിള്‍(ഡ്രൈവര്‍) തസ്തികയിലേക്ക് എസ്എസ്എല്‍സിയും ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം. പ്രായം: 18നും 23നും മധ്യേ. കോണ്‍സ്റ്റബിള്‍(ഡ്രൈവര്‍) തസ്തികക്ക് 21-27 വയസ്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here