Connect with us

Eranakulam

ജിഷ വധം: പ്രതിയെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം അന്വേഷണം അവസാനിക്കില്ലെന്നു ഡിജിപി

Published

|

Last Updated

കൊച്ചി: ജിഷ വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം അന്വേഷണം അവസാനിക്കില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിയെ പിടികൂടിയത് അന്വേഷണത്തിന്റെ ഒരുഭാഗം മാത്രമാണ്. കണ്‌ടെത്തിയ തെളിവുകള്‍ ശാസ്ത്രീയമായി തെളിയിക്കേണ്ടത് വെല്ലുവിളിയാണ്. ശക്തമായ തെളിവുകള്‍ കണെ്ടത്തുന്നതും പ്രോസിക്യൂഷന്‍ നടപടികളുമാണ് പ്രധാനം. കേസില്‍ വിശദമായ അന്വേഷണം തുടരുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.