Connect with us

Gulf

ഒരിഞ്ച് ഭൂമി വിട്ടു തരില്ലെന്ന് കരിപ്പൂരിലെ പരിസര വാസികളുടെ കൂട്ടായ്മ

Published

|

Last Updated

ജിദ്ദ: റണ്‍വേ വികസനത്തിനായ് ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് തൊട്ടു പിറകെ എതിര്‍പ്പുമായി പരിസര വാസികള്‍. ഇനിയും ഒരിഞ്ചു ഭൂമി വിട്ടു തരാനാവില്ലെന്ന് പ്രദേശ വാസികളുടെ കൂട്ടായ്മ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ്ഞു. എയര്‍പ്പോര്‍ട്ടിനുവേണ്ടി കിടപ്പാടവും ആരാധനാലയങ്ങളും ശ്മശാനങ്ങളും വരേ വിട്ടു കൊടുത്തു ഒരിക്കല്‍ രക്ത സാക്ഷികളായവരാണു തങ്ങളെന്നും ഇനിയും ഒരു പരീക്ഷണത്തിനു തങ്ങളില്ലെന്നും ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയം മറന്നു തങ്ങളൊറ്റക്കെട്ടാണെന്നും അവര്‍ പറഞ്ഞ്ഞു. മേലങ്ങാടി വെല്‍ഫെയര്‍ അസോസിയേഷന്‍ (MEWA ) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജന പ്രതിനിധികളടക്കം പങ്കെടുത്തു.

റീ കാര്‍പെറ്റിങ്ങ് കഴിഞ്ഞാല്‍ സര്‍വീസുകളെല്ലാം പുനരാരംഭിക്കുമെന്ന് പറഞ്ഞ്ഞ്ഞ എയര്‍പോര്‍ട്ട് അധികൃതര്‍ പണി പൂര്‍ത്തിയായപ്പോള്‍ ഇനിയും റണ്വേ വികസിപ്പിക്കാന്‍ സ്ഥലം വിട്ടുകൊടുക്കണമെന്ന വിചിത്രവാദമാണു ഉന്നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 137 ഏക്കര്‍ സ്ഥലം പള്ളിക്കല്‍ പഞ്ചായത്തിലാണ്. ആ ഭൂമി ഏറ്റെടുക്കുന്നതിലൂടെ കരിപ്പൂരിലെ റണ്‍വേ ഒരു സെന്റീ മീറ്റര്‍ പോലും വികസിപ്പിക്കാന്‍ ആവില്ലെന്നും സമര സമിതി വക്താക്കള്‍ പറഞ്ഞ്ഞു. റണ്വേ വികസനം അത്യാവശ്യമെങ്കില്‍ അതിനാവശ്യമായ ഭൂമി എയര്‍പ്പോര്‍ട്ട് അതോരിറ്റിയുടെ കൈവശം തന്നെയുണ്ടെന്നും, അത് ശാസ്ത്രീയമായി ഉപയോഗിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ഈ അനാവശ്യമായ കുടിയൊഴിപ്പിക്കല്‍ അനുവദിക്കാനാകില്ല.

ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവിനെക്കുറിച്ച് സര്‍ക്കാരിന് തന്നെ കൃത്യതയില്ല. 137 ഏക്കറെന്നും, അതല്ല 480 ഏക്കറെന്നും പറയുന്നു. ഇത്രയും സ്ഥലം വിട്ടുകൊടുത്താല്‍ തന്നെ പാട ശേഖരമടക്കമുള്ള 50 മീറ്ററില്‍ കൂടുതല്‍ താഴ്ചയുള്ള സ്ഥലം മണ്ണിട്ടു നികത്തുന്നതിനു പാരിസ്ഥിതിക അനുമതിയും ലഭിക്കില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞ്ഞു. നിലവിലുള്ള 6377 അടി റണ്‍വേ 13000 അടിയാക്കി ഉയര്‍ത്താന്‍, അത്രയും മണ്ണിട്ടു നികത്താന്‍ ഇനിയുമേറെ മലകള്‍ ഇടിച്ചു നിരപ്പാക്കേണ്ടതായി വരും. അതൊന്നും അത്ര എളുപ്പമാവില്ലെന്നും ഇവര്‍ പറഞ്ഞ്ഞു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ന്യായമായതിനാലും 700 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കലോ പുനരധിവസിക്കലോ അത്ര എളുപ്പമല്ലാത്തതിനാലും പരിസരവാസികളായ പ്രവാസി കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണ സമര സമിതിക്കുണ്ടായിരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞ്ഞു. ചുള്ളിയന്‍ ബഷീര്‍, അബ്ദുല്‍ ഗഫൂര്‍ കൊണ്ടോട്ടി, സമര സമിതി ചെയര്‍മാന്‍ എന്‍ജിനീയര്‍ ചുക്കാന്‍ മുഹമ്മദലി എന്ന ബിച്ചു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
നാസര്‍ കരുളായി

---- facebook comment plugin here -----

Latest