വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും: മന്ത്രി കെടി ജലീല്‍

Posted on: June 17, 2016 6:25 pm | Last updated: June 18, 2016 at 2:22 am
SHARE

KT Jaleelകൊച്ചി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള തദ്ദേശഭരണ മന്ത്രി ഡോ. കെടി ജലീല്‍ പറഞ്ഞു. നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയിലുണ്ടാകുന്ന പോസ്റ്റുകളിലും പിഎസ്‌സി വഴിയാവും നിയമനം നടത്തുകയെന്നും മന്ത്രി പറഞ്ഞു.

വഖഫ് വസ്തുക്കളുടെ സര്‍വെ നടത്തുന്നതിന് നിയമിച്ചിട്ടുള്ള സര്‍വെ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ബജറ്റില്‍ വകകൊള്ളിക്കും. വഖഫ് ബോര്‍ഡിനുള്ള അഡ്മിനിസ്‌ട്രേറ്റീവ് സോഷ്യല്‍വെല്‍ഫെയര്‍ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വഖഫ് മന്ത്രിയുടെ പ്രത്യേകം രൂപീകരിക്കുന്ന റിലീഫ് ഫണ്ട് ബോര്‍ഡില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ വിപുലമായ പദ്ധതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here