കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത സുധീരന്‍ രാജിവെക്കണമെന്ന് വെള്ളാപ്പള്ളി

Posted on: June 17, 2016 3:49 pm | Last updated: June 17, 2016 at 9:19 pm
SHARE

vellappaകന്യാകുമാരി: കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത കെപിസിസി പ്രസിഡന്റായ വിഎം സുധീരന്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും അപഹാസ്യനായ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി നേതൃ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയും ഐയും ചേര്‍ന്ന് പുറത്താക്കുന്നതിന് മുമ്പ് രാജിവെക്കുന്നതാണ് സുധീരന് നല്ലത്. എന്നാല്‍ ആ കൊശവന് അതൊന്നും മനസിലാകുന്നില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എന്‍ഡിപിയില്‍ വര്‍ഗ വഞ്ചകരുണ്ടെന്നും തന്നെ വലിച്ച് താഴെയിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.