രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും

Posted on: June 17, 2016 2:10 pm | Last updated: June 17, 2016 at 7:49 pm

chennithalaന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും. സാധാരണയായി പ്രതിപക്ഷ നേതാവാണ് ഈ സ്ഥാനം വഹിക്കുന്നതെന്നും അതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് താനുണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് സ്ഥാനം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് ചെന്നിത്തലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ജൂലൈ ആദ്യവാരം കെപിസിസി-ഹൈക്കമാന്‍ഡ് യോഗം ചേരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നിത്തലയെ അറിയിച്ചതാണ് ഇക്കാര്യം