കെ സി ജോസഫിനെതിരെ ദ്രുതപരിശോധനയ്ക്കു ഉത്തരവ്

Posted on: June 17, 2016 12:27 pm | Last updated: June 17, 2016 at 4:04 pm
SHARE

k c josephകണ്ണൂര്‍: മുന്‍ മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എയുമായ കെ സി ജോസഫിനെതിരെ ദ്രുതപരിശോധനയ്ക്കു ഉത്തരവ് . വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇരിട്ടി സ്വദേശിയും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന കെ.വി ഷാജിയുടേതാണ് പരാതി. കോഴിക്കോട് വിജിലന്‍സിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംഎല്‍എയുടെ സ്വത്ത് ക്രമാതീതമായി വര്‍ധിച്ചുവെന്നും എന്നാല്‍ ഈ കാര്യം സത്യവാങ്മൂലത്തില്‍ അദ്ദേഹം മറച്ചുവെച്ചുവെന്നാണ് ഷാജിയുടെ പരാതി. ക്രമാതീതമായി വര്‍ധിച്ച സ്വത്ത് അഴിമതിയിലൂടെയാണ് എന്നാണ് പരാതിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here