കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്തയാഴ്ച

Posted on: June 17, 2016 9:42 am | Last updated: June 17, 2016 at 9:42 am
SHARE

Narendra-modi-pollന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കും. അടുത്ത ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ വികസനം നടക്കുമെന്നാണറിയുന്നത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് അറിയുന്നത്. ഈമാസം 18 നും 22 നും ഇടയിലാണ് പുനഃസംഘടന നടക്കാന്‍ സാധ്യത. വിദേശ പര്യടനം നടത്തുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജി 18 നാണ് ഇന്ത്യയില്‍ തിരിച്ചെത്തുക.

പിന്നീട് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുകയും ചെയ്യും. അതിനാല്‍ 18നും 23 നും ഇടയിലായിരിക്കും പുനഃസംഘടന ഉണ്ടാകുക.വികസിപ്പിക്കുന്ന മോദി മന്ത്രിസഭയില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഭഗത് സിംഗ് കോശിയാരി, അസാമില്‍നിന്നുള്ള രാമേശ്വര്‍ തെലി എന്നിവരും ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റിലി, രാജ്‌നാഥ് സിംഗ്, സുഷമസ്വരാജ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കു സ്ഥാനചലനം ഉണ്ടാവാനിടയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here