ബ്രിട്ടനില്‍ വനിതാ എം.പി വെടിയേറ്റ് മരിച്ചു

Posted on: June 17, 2016 9:20 am | Last updated: June 17, 2016 at 2:10 pm

britain mpലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എം.പി ജോ കോക്‌സ് (41) വെടിയേറ്റു മരിച്ചു. വടക്കന്‍ ഇംഗ്ലണ്ടിലെ സ്വന്തം മണ്ഡലമായ ബാറ്റ്‌ലി ആന്റ് സ്‌പെന്നില്‍വെച്ചാണ് ജോ കോക്‌സിന് വെടിയേറ്റത്. 52കാരനായ അക്രമിയെ പിന്നീട് മാര്‍ക്കറ്റ് സ്ട്രീറ്റില്‍വെച്ച് അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോര്‍ക്ഷെയര്‍ പൊലീസ് പറഞ്ഞു.

ഇയാള്‍ വെടിയുതിര്‍ത്തശേഷം കോക്‌സിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. സംഭവത്തില്‍ 77 വയസുള്ള മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്റ്‌ലി സ്‌പെന്‍ മണ്ഡലത്തെയാണ് ജോ പ്രതിനിധീകരിക്കുന്നത്. രണ്ട്കുട്ടികളുടെ അമ്മയാണ് ജോ.
മണ്ഡലത്തില്‍ വാരാന്ത യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോക്‌സ്. യു.കെയുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തില്‍ നിര്‍ണായകമായ ഹിതപരിശോധന നടക്കാനിരിക്കെയാണ് സംഭവം. അംഗത്വത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് ജോ കോക്‌സ്.