Connect with us

Kerala

ഒമാനില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും

Published

|

Last Updated

കോട്ടയം: ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളിയായ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കത്ത് സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി (47)ന്റെ മൃതദേഹമാണ് മസ്‌കത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ഉള്ളിലുള്ള ഇബ്രിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ മസ്‌കത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്. ബിനുവാണ് കൊല്ലപ്പെട്ട ജോണിന്റെ ഭാര്യ. മക്കള്‍: റോണക്, ആന്‍ മേരി. ജോണിന്റെ മൃതദേഹം അടുത്ത ആഴ്ച നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇതു സംബന്ധിച്ചു ഉറപ്പു ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജോണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ജോണ്‍ ഫിലിപ്പിന്റെ സഹോദരന്‍ ജേക്കബ് ഫിലിപ്പ് പറഞ്ഞു. ഇന്നും നാളെയും ഒമാനില്‍ അവധിയായതിനാല്‍ ഞായറാഴ്ച മാത്രമേ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ആരംഭിക്കൂ. മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് പെട്രോള്‍ പമ്പ് അധികൃതര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ബ്രി ബുറൈമി റോഡിലെ അല്‍ മഹാ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സൂപര്‍വൈസറായി ജോലി നോക്കി വന്നിരുന്ന ജോണ്‍ ഫിലിപ്പിനെ സനീനയിലെ പമ്പില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാണാതായത്. പമ്പിലും സമീപത്തെ കടയിലും മോഷണം നടത്തിയ അക്രമികള്‍ ജോണിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നാട്ടില്‍ നിന്നു ഭാര്യ ജോണിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ശനിയാഴ്ച വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും ബെല്ലടിച്ചതല്ലാതെ മറുപടിയുണ്ടായില്ല. ഞായറാഴ്ച വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഒമാനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് വിവരം ബന്ധുക്കളറിഞ്ഞത്. ജോണിന് പുറമേ കൊല്ലം സ്വദേശിയായ ബാബുവും ഒരു ഒമാന്‍ സ്വദേശിയുമാണ് പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നത്. റമസാന്‍ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജോണ്‍ ഫിലിപ്പ് മാത്രമേ പമ്പില്‍ ഉണ്ടായിരുന്നുള്ളു. ശനിയാഴ്ച രാവിലെ ബാബു ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ജോണ്‍ പമ്പിലുണ്ടായിരുന്നില്ല. മാത്രമല്ല ഓഫിസില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയത് കവര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. തറയില്‍ വീണ രക്തം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പെട്രോള്‍ പമ്പിലെ സിസി ടി വി കാമറയുടെ ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിരുന്നു. ജോണിന്റെ കാറും തൊഴില്‍ കാര്‍ഡും ഒരു മൊബൈല്‍ ഫോണും സ്ഥലത്ത് നിന്നു ലഭിച്ചിരുന്നു.

Latest