പുതിയ പരിശീലകനെ തിരഞ്ഞെടുക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും

Posted on: June 17, 2016 6:00 am | Last updated: June 17, 2016 at 12:36 am

sachin ganguli laxmanന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ പുതിയ പരിശീലകനെ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പ്പെടുന്ന ഉപദേശക സമിതി തിരഞ്ഞെടുക്കും. ആകെ ലഭിച്ച 57 അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത 21 പേരുടെ വിശദാംശങ്ങളടങ്ങുന്ന പട്ടിക ബി സി സി ഐ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഈ മാസം 22ന് മുന്‍പ് പുതിയ പരിശീലകന്‍ ആര് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ ബി സി സി ഐക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇംഗ്ലണ്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും ചര്‍ച്ചകളില്‍ പങ്കാളിയാകുക.
ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ കൂടിയായ രവി ശാസ്ത്രി, മുന്‍ ടീം സെലക്ടര്‍ സന്ദീപ് പാട്ടീല്‍, മുന്‍ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, റോബിന്‍ സിംഗ്, പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ് എന്നിവര്‍ ഇന്ത്യന്‍ പരിശീലകനാകുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുടെ പട്ടികയിലുണ്ട്. നിലവില്‍ സംഞ്ജയ് ബംഗറാണ് ടീമിന്റെ താത്കാലിക പരിശീലകന്‍.