Connect with us

International

ഒബാമ ഓര്‍ലാന്‍ഡോയില്‍ സന്ദര്‍ശനം നടത്തുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ ആക്രമണം നടന്ന സ്ഥലം പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 49 പേരുടെയും കുടുംബാംഗങ്ങളുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ ഉമര്‍ മതീനെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ നൂര്‍ സല്‍മാന് ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest