ഉത്തര കൊറിയന്‍ നേതാവ് കിം ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്‌

Posted on: June 17, 2016 5:30 am | Last updated: June 17, 2016 at 12:30 am
SHARE

വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഉന്നിനെ ക്ഷണിക്കുക ഔദ്യോഗികമായിട്ടായിരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കൊറിയന്‍ നേതാവുമായി സംസാരിക്കാനുള്ള ട്രംപിന്റെ താത്പര്യത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയുള്ള മറുപടി എന്ന നിലയിലാണ് ട്രംപിന്റെ പ്രതികരണം.
കൊറിയന്‍ നേതാവുമായി സംസാരിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? അങ്ങനെ സംഭവിച്ചാല്‍ അത് വലിയൊരു സംവാദത്തിന്റെ തുടക്കമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ കൂടിക്കാഴ്ച ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലെന്നും ട്രംപ് സമ്മതിക്കുകയും ചെയ്തു.