മൂന്നും പെണ്‍കുട്ടികള്‍: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

Posted on: June 17, 2016 12:27 am | Last updated: June 17, 2016 at 12:27 am
SHARE

താനെ: മൂന്ന് പെണ്‍കുട്ടികളെ പ്രസവിച്ചതിന് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മുംബൈ മുര്‍ബാദില്‍ കത്യാചിവാദൈ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിനെ തുടര്‍ന്ന് രഞ്ജന കാശിനാഥ് തോംബ്രെ എന്ന യുവതി നിരന്തര പീഡനമായിരുന്നു ഭര്‍ത്താവ് കാശിനാഥ് ഭുവയില്‍ നിന്നും അയാളുടെ ബന്ധുക്കളില്‍ നിന്നും നേരിട്ടത്. പീഡനം സഹിക്കാതെയായപ്പോള്‍ രഞ്ജന കിണറില്‍ ചാടുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കാശിനാഥ് (26), ഭഗിബായ് ഭവു തോംബ്രെ (58), വസന്ത് ഭുവ തോംബ്രെ (28), ലത വസന്ത് തോംബ്രെ (25) എന്നിവര്‍ക്കെതിരെയാണ് തോകവാദെ പോലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here