സര്‍ക്കാര്‍ ക്വാട്ട: 65 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

Posted on: June 17, 2016 6:00 am | Last updated: June 17, 2016 at 12:04 am
SHARE

കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്വാട്ടയില്‍ 65 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം. സഊദി ഭരണകൂടം വിദേശകാര്യ മന്ത്രിക്ക് പ്രത്യേകമായി അനുവദിച്ച 50 സീറ്റുകളും മന്ത്രി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിട്ടുകൊടുത്തു. ഉപരാഷട്രപതിയും തനിക്ക് അനുവദിച്ച പ്രത്യേക സീറ്റില്‍ നിന്ന് 15 സീറ്റ് വിവിധ സംസ്ഥാനങ്ങളിലെ ഹാജിമാര്‍ക്കായി വിട്ടുകൊടുത്തിട്ടുണ്ട്. ഉപരാഷ്ട്രപതി തനിക്ക് അനുവദിച്ചു 75 സീറ്ററില്‍ 42 സീറ്റ് നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്നു. ഇതില്‍ ഒരു മലയാളിക്കും അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തു വിട്ട സീറ്റുകളില്‍ മലയാളികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല.