എസ് വൈ എസ് റിലീഫ് ഡേ: ജില്ലയിലെങ്ങും വിപുലമായ ഒരുക്കങ്ങള്‍

Posted on: June 17, 2016 5:17 am | Last updated: June 16, 2016 at 10:56 pm
SHARE
എസ് വൈ എസ് റിലീഫ് ഡേയുടെ ഉദ്ഘാടനം ബദിയഡുക്കയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വഹിക്കുന്നു
എസ് വൈ എസ് റിലീഫ് ഡേയുടെ ഉദ്ഘാടനം ബദിയഡുക്കയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വഹിക്കുന്നു

കാസര്‍കോട്: എസ് വൈ എസ് സാന്ത്വന സംരംഭത്തിലേക്ക് പൊതുജനങ്ങളില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ഇന്ന് റിലീഫ് ഡേ ആചരിക്കുന്നു. ധനസമാഹരണം വിജയിപ്പിക്കുന്നതിന് ജില്ലയിലെ 12 സോണുകളിലും വിപുലമായ ഒരുക്കങ്ങള്‍. യൂനിറ്റ്, സര്‍ക്കിള്‍ കമ്മിറ്റികള്‍ക്കു കീഴില്‍ പ്രധാന കവലകളിലും പള്ളിപരിസരങ്ങളിലും ഇന്ന് ജുമുഅക്ക് ശേഷം ഫണ്ട് സമാഹരണം നടക്കും.
വിവിധ കേന്ദ്രങ്ങളില്‍ ജില്ല, സോണ്‍ നേതാക്കള്‍ നേരിട്ട് നേതൃത്വം നല്‍കും. ഉദുമയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സോണ്‍ പ്രസിഡന്റ് അഹ്മദ് മുസ്‌ലിയാര്‍ കുണിയ, അശ്‌റഫ് കരിപ്പൊടി നേതൃത്വം നല്‍കും.
ബദിയഡുക്കയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളും വാഹിദ് സഖാഫി, അശ്‌റഫ് മൗലവി തുടങ്ങിയവരും നേതൃത്വം നല്‍കും. മഞ്ചേശ്വരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് സഖാഫി തോക്കെ തുടങ്ങിയവരുടെ നേതൃത്വത്തിലും കാസര്‍കോട്ട് ബശീര്‍ പുളിക്കൂര്‍, പി ഇ താജുദ്ദീന്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, ഹനീഫ് പടുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലും ധനസമാഹരണം നടക്കും.
കുമ്പളയില്‍ സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രോസി, കന്തല്‍ സൂപ്പി മദനി എന്നിവരുടെ നേതൃത്വത്തിലും തൃക്കരിപ്പൂരില്‍ ടി പി നൗഷാദ് മാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍ മദനി പടന്ന, ചെറുവത്തൂരില്‍ യൂസുഫ് മദനി ചെറുവത്തൂര്‍, ജബ്ബാര്‍ മിസ്ബാഹി, നൗഷാദ് അമാനി നീലംപാറ, ഹൊസ്ദുര്‍ഗില്‍ അശ്‌റഫ് അശ്‌റഫി, അബ്ദുസത്താര്‍ പഴയ കടപ്പുറം നേതൃത്വം നല്‍കും. മുള്ളേരിയയില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍കണ്ണവം, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ബേഡകത്ത് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ ഏണിയാടി നേതൃത്വം നല്‍കും. പരപ്പയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ക്ലായിക്കോട്, അശ്‌റഫ് സുഹ്‌രി എന്നിവര്‍ നേതൃത്വം നല്‍കും. ഉപ്പളയില്‍ സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ നേതൃത്വം നല്‍കും.