ഇലക്ട്രിക് ലൈനില്‍നിന്നും ഷോക്കടിച്ച് അമ്മയും മകളും മരിച്ചു

Posted on: June 16, 2016 8:35 pm | Last updated: June 16, 2016 at 8:35 pm
SHARE

താമരശ്ശേരി: റോഡരികിലെ ഇലക്ട്രിക് ലൈനില്‍നിന്നും ഷോക്കടിച്ച്  അമ്മയും മകളും മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ ഓളിക്കല്‍ ആദിവാസി കോളനിയിലെ അത്തിപ്പാറ ചെമ്പന്റെ ഭാര്യ മാധവി(57), മകള്‍ മിനി(35) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കോളനിക്ക് സമീപത്തായിരുന്നു അപകടം. സമീപത്തെ പറമ്പില്‍നിന്നും് വരികയായിരുന്ന ഇവര്‍ ഇലക്ട്രിക് പോസ്റ്റിന് അരികിലെത്തിയപ്പോള്‍ ഷോക്കടിച്ച് തെറിച്ച് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.