Connect with us

Gulf

ദുഹൈല്‍ സൗത്ത് സ്ട്രീറ്റിലും സല്‍വ റോഡിലും ഗതാഗത പരിഷ്‌കരണം

Published

|

Last Updated

ദോഹ: ദുഹൈല്‍ സൗത്ത് സ്ട്രീറ്റിലെ ജരിയാന്‍ അല്‍ നിജിമ ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ ശമാല്‍ റോഡിലേക്കുള്ള ദിശയില്‍ ഗതാഗതം താത്കാലികമായി അടക്കുന്നു. ദുഹൈല്‍ സൗത്ത് സ്ട്രീറ്റ് റൗണ്ട് എബൗട്ടിന് പിന്നിട്ടയുടനെ അല്‍ ശമാല്‍ റോഡിന്റെ സമാന്തര സര്‍വീസ് റോഡുള്ള റൗണ്ട്എബൗട്ട് വരെയാണ് അടക്കുന്നത്. ഇന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഗതാഗത പരിഷ്‌കാരം. ഈ കാലയളവില്‍ അല്‍ ഖഫ്ജി സ്ട്രീറ്റ് പകരം ഉപയോഗിക്കാം. ജരിയാന്‍ നിജിമ ഇന്റര്‍സെക്ഷനില്‍ നിന്ന് ജിലിയ്യ ഇന്റര്‍സെക്ഷനിലേക്ക് വന്ന് വലത് തിരിഞ്ഞ് എന്‍വയോണ്‍മെന്റ് സ്ട്രീറ്റിലേക്ക് നേരെ പോകുകയും വീണ്ടും വലതു തിരിഞ്ഞ് ദുഹൈല്‍ ബ്രിഡ്ജിന്റെ അടിയിലുള്ള റൗണ്ട്എബൗട്ടില്‍ അല്‍ ശമാല്‍ റോഡിന്റെ സമാന്തര സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യാം.സല്‍വ റോഡിലും ഗതാഗത പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. അബുസംറ- ദോഹ പാതയിലെ കിഴക്കുഭാഗത്തെ നാലുവരിപാതയില്‍ ഒരു കിലോമീറ്റര്‍ ഭാഗമാണ് താത്കാലികമായി അടച്ചിടുന്നു. എക്‌സിറ്റ് 30 കഴിഞ്ഞ് ഏകദേശം മൂന്ന് കിലോമീറ്റര്‍ പിന്നിട്ട് എക്‌സിറ്റ് 26 (അക്വ പാര്‍ക്കിന് സമീപം) വരെയുള്ള ഭാഗമാണ് അടച്ചിടുക. അല്‍ ഖാലിദിയ്യ പ്രദേശം മുതല്‍ സല്‍വ റോഡ് വരെയുള്ള ഭാഗവും അടക്കുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ധരാത്രി മുതല്‍ രാവിലെ ആറ് വരെയുള്ള സമയമാണ് അടച്ചിടുക.

Latest