ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: June 16, 2016 8:21 pm | Last updated: June 16, 2016 at 8:21 pm
SHARE
അബ്ദുല്‍ ബഷീര്‍
അബ്ദുല്‍ ബഷീര്‍

ദോഹ: ദീര്‍ഘകാലം ഹമദ് ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി അമ്മച്ചിട്ടു വളപ്പില്‍ അബ്ദുല്‍ ബഷീര്‍ (60) നാട്ടില്‍ നിര്യാതനായി. 35 വര്‍ഷത്തോളം ഹമദില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തത്. ഖത്വര്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ സ്ഥാപകാംഗവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയും സേവനമേഖലയില്‍ സാന്നിദ്ധ്യവുമായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. പ്രവാസം മതിയാക്കി കുറച്ചു വര്‍ഷങ്ങളായി നാട്ടില്‍ നോബിള്‍ ഏജന്‍സീസ് എന്ന പേരില്‍ ഇന്ത്യന്‍ ഓയില്‍ ഡീലര്‍ഷിപ്പില്‍ പെട്രോള്‍ പമ്പ് നടത്തി വരികയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് കൂറ്റനാട് ജുമുഅ മസ്ജിദില്‍ ഖബറടക്കം നടത്തി.
ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് അന്‍വര്‍ (ദുബൈ), ഷാനിജ. മരുമക്കള്‍: നാസിദ, ബാബു അബ്ദുല്‍ ഹയ്യ്. സഹോദരങ്ങളായ എ വി അബ്ദുല്‍ ജലീല്‍, എ വി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഖത്വറില്‍ ബിസിനസ് ചെയ്യുന്നു. ബിസ്മില്ലാ പള്ളിയില്‍ നാളെ ജുമുഅക്ക് ശേഷം മയ്യിത്ത് നിസ്‌കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here