ജിഷ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് കോടിയേരി

Posted on: June 16, 2016 8:00 pm | Last updated: June 16, 2016 at 8:00 pm

KODIYERIതിരുവനന്തപുരം: ജിഷ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍ അന്വേഷണസംഘം തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. അത് എന്തിനു വേണ്ടിയായിരുന്നു. ജിഷയുടെ അമ്മയുടെ അനുവാദമില്ലാതെയാണ് മൃതദേഹം ദഹിപ്പിച്ചത്. ഇതും ദുരൂഹമാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം പോലീസ് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം അധികാരത്തില്‍ വന്നിരുന്നില്ലായിരുന്നെങ്കില്‍ പ്രതി മറ്റൊരു സുകുമാരക്കുറുപ്പ് ആകുമായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതുകൊണ്ട് മാത്രമാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്നും കോടിയേരി പറഞ്ഞു.