താമരശ്ശേരി അമ്പലപ്പടി മഹാ വിഷ്ണു ക്ഷേത്രത്തിന്റെ ശ്രീ കോവില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച

Posted on: June 16, 2016 7:46 pm | Last updated: June 16, 2016 at 7:46 pm
SHARE
TEMPLE THEFT
 കവര്‍ച്ച നടന്ന ക്ഷേത്ര പരിസരത്ത് താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു.

താമരശ്ശേരി: പുതുപ്പാടി മലപുറം അമ്പലപ്പടി മഹാ വിഷ്ണു ക്ഷേത്രത്തിന്റെ ശ്രീ കോവില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയ പഞ്ചലോഹ തിടമ്പ്, പ്രഭാ മണ്ഡലം, രണ്ടര പവന്റെ മാല എന്നിവയും ആറ് ഭണ്ഡാരങ്ങളിലെ പണവുമാണ് അപഹരിക്കപ്പെട്ടത്. ഇന്ന് രാവിലെ അഞ്ചേ മുക്കാലോടെ നടതുറക്കാനെത്തിയ പൂജാരിയാണ് ശ്രീ കോവില്‍ തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയത്.
പൂജാരി ക്ഷേത്ര വളപ്പില്‍ തന്നെയാണ് താമസമെങ്കിലും മോഷണ വിവരം അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങളും തകര്‍ക്കപ്പെട്ട നിലയിലാണ്. പിഴുതി മാറ്റിയ അഞ്ച് ഭണ്ഡാരങ്ങള്‍ ക്ഷേത്രത്തിന് സമീപത്തെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതില്‍ ഒന്ന് പൊളിക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീ കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരി, താമരശ്ശേരി സി ഐ. എം ഡി സുനില്‍ എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി പരശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും തെളിവ് ശേഖരിച്ചു. സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here