ബൈക്ക് യാത്രക്കാരനെ അടിച്ചു വീഴ്ത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

Posted on: June 16, 2016 7:36 pm | Last updated: June 16, 2016 at 7:38 pm
SHARE
TSY THEFT
പിടിയിലായ പ്രതികള്‍ ഷഫീഖ്, റഷീദ്

താമരശ്ശേരി: ബൈക്ക് യാത്രക്കാരനെ അടിച്ചു വീഴ്ത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കൊടുവള്ളി ആവിലോറ പറക്കുന്ന് സ്വദേശികളായ കല്ലയില്‍ ഷഫീക്ക്(26), താഴെ കളത്തിങ്കല്‍ റഷീദ്(28) എന്നിവരെയാണ് താമരശ്ശേരി സി ഐ. എം ഡി സുനില്‍ അറസ്റ്റ് ചെയ്തത്. കൊടുവള്ളി ആവിലോറ കിഴക്കെ നൊച്ചിപൊയില്‍ മനാഫിനെ തലക്കടിച്ചു വീഴ്തി 3,20000 കവര്‍ന്ന കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യ പ്രതിയും കാക്ക രഞ്ജിത്തിന്റെ കൂട്ടാളിയുമായ ആലപ്പുഴ മുഹമ്മ ചാണിവിളയില്‍ രാജീവിനെ(30) നേരത്തെ അറസറ്റ് ചെയ്തിരുന്നു. കഴിഞ്ഞ മെയ് 31 ന് പുതുപ്പാടി വാനിക്കരയിലായിരുന്നു സംഭവം. പണവുമായി ബൈക്കില്‍ പോവുകയായിരുന്ന മനാഫിനെ തലക്കടിച്ചു വീഴ്തി പണം കൈക്കലാക്കുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് സ്റ്റാര്‍ട്ടാവാതിരുന്നതിനെ തുടര്‍ന്ന് സംഘത്തില്‍ പെട്ട ആലപ്പുഴ കലവൂര്‍ മണ്ണഞ്ചേരി രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ പ്രത്യേക ക്രൈം സ്‌ക്വാഡ് ആലപ്പുഴയിലെത്തി രാജീവിനെ പിടികൂടുകയായിരുന്നു. കേസില്‍ മൂന്നുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് കേസന്വേഷിക്കുന്ന താമരശ്ശേരി സി ഐ. എം ഡി സുനില്‍ പറഞ്ഞു. ഇവര്‍ക്കായി പോലീസ് അന്വേഷം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here