Connect with us

Gulf

ലോകകപ്പ് ആതിഥേയത്വത്തില്‍ നിറങ്ങളിലൂടെ പങ്കാളികളായി അവരും

Published

|

Last Updated

QUATAR 2

റാഖേല്‍ ഗാഡ്‌സ്ഡന്‍ ചിത്രം വരക്ക് വിദ്യാര്‍ഥിയെ സഹായിക്കുന്നു

ദോഹ: ലോകത്തെ അഭിമാനകരമായ കായിക വിനോദത്തിന് സ്വന്തം രാജ്യം ആതിഥേയത്വം വഹിക്കുന്നതിലുള്ള ആഹ്ലാദം വരകളിലൂടെയും നിറങ്ങളിലൂടെയും പങ്കുവെക്കുന്നതിന് അകക്കണ്ണിന്റെ പ്രകാശം മാത്രം കൂട്ടായവരെയും പ്രാപ്തരാക്കി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി). അല്‍നൂര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ബ്രിട്ടീഷ് കലാകാരി റാഖേല്‍ ഗാഡ്‌സ്ഡന്റെയും സഹകരണത്തോടെ കാഴ്ചശക്തിയില്ലാത്ത പത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ചിത്രംവരക്കല്‍ ശില്‍പ്പശാല നടത്തുകയായിരുന്നു. സ്വന്തം രാജ്യത്ത് ഇത്തരമൊരു ചരിത്ര സംഭവം നടക്കാന്‍ പോകുന്നതിലെ അഭിമാനം കലാസൃഷ്ടികളായി പുറത്തുവരുന്നതിന് മറ്റ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ എസ് സി ഉപയോഗിക്കും.

വരച്ച ചിത്രങ്ങളുമായി വിദ്യാര്‍ഥികള്‍

ശാരീരിക, കാഴ്ചാ വെല്ലുവിളികള്‍ നേരിടുന്ന കലാകാരിയാണ് റാഖേല്‍. സ്വന്തം കലാസൃഷ്ടികള്‍ പോലും കാണാന്‍ സാധിക്കുന്നില്ലെങ്കിലും കല കുടികൊള്ളുന്നത് ഭാവനയിലാണെന്ന് റാക്കേല്‍ പറയുന്നു. പുറംകണ്ണ് കാണുന്നതല്ല ചിന്തകളുടെയും അനുഭവങ്ങളുടെയും ഭാവനകളുടെയും പ്രകടനമാണ് കലയെന്ന് വിദ്യാര്‍ഥികളോട് അവര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി വിരുന്നെത്തുന്ന ഫിഫ ലോകകപ്പില്‍ സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ് സി കമ്യൂനിറ്റി എന്‍ഗേജ്‌മെന്റ് മാനേജര്‍ ഖാലിദ് അല്‍ ജുമൈലി പറഞ്ഞു.

Latest