ജിഷ വധം: പ്രതിയെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു

Posted on: June 16, 2016 5:35 pm | Last updated: June 16, 2016 at 5:35 pm

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിയുര്‍ ഇസ്ലാമിനെ അന്വേഷണസംഘം ആലുവയില്‍ എത്തിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.തൃശൂര്‍ നിന്നാണ് പ്രതിയെ എത്തിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയുടെ മുഖം മറച്ച നിലയിലാണ്. പോലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍.മുംബൈയിലുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തിയ ശേഷമാകും പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുക എന്നാണ് വിവരം.