ഉഡ്താ പഞ്ചാബ് പ്രദര്‍ശിപ്പിക്കാമെന്ന് സുപ്രീംകോടതി

Posted on: June 16, 2016 2:48 pm | Last updated: June 16, 2016 at 2:48 pm

udta punjabന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വെള്ളിയാഴ്ച്ച റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രദര്‍ശനാനുമതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഈ ആവശ്യവുമായി പഞ്ചാബ്, ഹരിയാന ഹൈകോടതികളെ സമീപിക്കാന്‍ ഹരജിക്കാരോട് ആവശ്യപ്പെട്ടു. സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് അവെയ്ര്‍നെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈകോടതി വിധിയുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍, എല്‍ ഗംഗേശ്വര റാവു എന്നിവര്‍ വ്യക്തമക്കി.